വെളിയങ്കോട്: വെളിയങ്കോട് മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ ആക്രമണമഴിച്ചുവിട്ട കുറുക്കനെ പിടികൂടാൻ വനംവകുപ്പ് തീരുമാനം. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുക്കനെ പിടികൂടി കൊല്ലുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷ പ്രകാരം നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ പ്രവീണിന്റെ നിർദേശപ്രകാരമാണ് അധികൃതരെത്തിയത്. കടിയേറ്റവരെ സംഘം സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറുക്കനെ കൊല്ലാൻ ജില്ല ഫോറസ്റ്റ് ഓഫിസിൽനിന്ന് അനുമതി തേടും.
വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡ് എരമംഗലം താഴത്തേൽപടി, പുഴക്കര ഭാഗങ്ങളിലാണ് ആക്രമണം നടന്നത്. കടിയേറ്റ് 15 പേർ ചികിത്സയിലാണ്. 12 മൃഗങ്ങൾക്കും കടിയേറ്റിരുന്നു. നിലമ്പൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. ഷിഹാൻ, ബീറ്റ് ഓഫിസർ എം. മണികണ്ഠൻ, ആർ.എം. ബിജിൻ, കെ. മണികണ്ഠകുമാർ, അജി കോലൊളമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.