പു​തു​പൊ​ന്നാ​നി പാ​ലം

ദേശീയപാത നിർമാണം; പുതുപൊന്നാനി പാലത്തിൽ ഗതാഗതം പ്രയാസമാകും

വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും പു​തു​പൊ​ന്നാ​നി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ്ര​യാ​സ​മാ​കു​മെ​ന്ന് പ​രാ​തി. ദേ​ശീ​യ​പാ​ത​യു​ടെ വീ​തി​ക്ക​നു​സ​രി​ച്ച് പ​ഴ​യ പാ​ല​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം.

വീ​തി കു​റ​ഞ്ഞ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കേ പോ​കാ​നാ​കൂ. പ്രാ​ദേ​ശി​ക യാ​ത്ര​ക്കാ​യി സ​ർ​വി​സ് റോ​ഡി​ലൂ​ടെ വ​ന്ന് പാ​ല​ത്തി​ൽ ക​യ​റി വീ​ണ്ടും സ​ർ​വി​സ് റോ​ഡി​ലെ​ത്ത​ണം.

പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തെ​ക്കോ​ട്ടു​ള്ള യാ​ത്ര. തെ​ക്കോ​ട്ടു​ള്ള യാ​ത്ര​യി​ൽ റോ​ഡി​ന്റെ വീ​തി​ക്ക​നു​സ​രി​ച്ച് പാ​ല​ത്തി​ലെ​ത്തു​മ്പോ​ൾ ആ​കെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള വീ​തി​യേ ഉ​ണ്ടാ​കൂ. ഭാ​വി​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന എ​ന്ന പ​രി​ഗ​ണ​ന ഇ​വി​ടെ അ​സാ​ധ്യ​മാ​ണ്. ഉ​യ​ര​ക്കു​റ​വു​ള്ള പാ​ല​ത്തി​ന്റെ പേ​രി​ൽ സ്കൂ​ൾ ബ​സു​ക​ൾ​ക്കും ആം​ബു​ല​ൻ​സി​നും സ​ർ​വി​സ് റോ​ഡി​ൽ​നി​ന്ന് തി​രി​യാ​ൻ പാ​ക​ത്തി​ൽ യൂ​ടേ​ണു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

അ​തേ​സ​മ​യം, പു​തു​പൊ​ന്നാ​നി പാ​ല​ത്തി​ന്റെ അ​ടി​യി​ൽ വെ​ളി​യ​ങ്കോ​ട് പ​ഴ​യ​ക​ട​വ് പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ പാ​ല​ത്തി​ലൂ​ടെ ബ​ന്ധി​പ്പി​ക്കാ​തെ പു​ഴ​യോ​ട് ചേ​ർ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ ബ​ന്ധി​പ്പി​ച്ച് യൂ​ടേ​ൺ സൗ​ക​ര്യം ചെ​യ്യാ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ലെ പ​ഴ​യ പാ​ലം പൊ​ളി​ക്കാ​തെ പു​തി​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ഒ​രു വ​ശ​ത്തേ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്. പ​ഴ​യ പാ​ല​ത്തി​ന് ഉ​യ​ര​ക്കു​റ​വു​ള്ള​തി​നാ​ൽ അ​വ​ശ്യ സ​ർ​വി​സു​ക​ളാ​യ ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ്, ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ന്നു​പോ​കാ​നു​ള്ള ഉ​യ​രം ഇ​വി​ടെ ഇ​ല്ല. വെ​ളി​യ​ങ്കോ​ട് ടൗ​ൺ ക​ഴി​ഞ്ഞാ​ൽ സ​ർ​വി​സ് റോ​ഡി​ലൂ​ടെ തെ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗ​വും ഈ ​യു ടേ​ൺ ആ​ണ്.

പാ​ല​ത്തി​ന്റെ ഉ​യ​ര​ക്കു​റ​വ് മൂ​ലം കി​ഴ​ക്ക് ഭാ​ഗ​ത്ത് പ്ര​വ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗ​വ. എ​ൽ.​പി സ്കൂ​ൾ, ഉ​മ​രി ഇം​ഗ്ലീ​ഷ് സ്കൂ​ൾ, വ​നി​ത അ​റ​ബി​ക് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്‌​കൂ​ൾ ബ​സു​ക​ള​ട​ക്ക​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ സാ​ധ്യ​മ​ല്ല.

Tags:    
News Summary - National highway construction- Traffic will be difficult on Puthuponnani bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.