വേങ്ങര: ടൗണിൽ പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് ചുറ്റുമതിലായി. ചുറ്റുമതിൽ നിർമിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജില്ല മൃഗാരോഗ്യ വകുപ്പിന് ബാധ്യതയില്ലെന്നും പറഞ്ഞ് വകുപ്പ് അധികൃതർ കൈയൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ നിർമാണവും മുറ്റം ഇന്റർലോക് ചെയ്യുന്ന പ്രവൃത്തിയും നടത്തുന്നതെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മുറ്റം ഇന്റർലോക് പൂർത്തിയാവുന്നതോടെ ആശുപത്രിയിലേക്കുള്ള വഴിയും വൃത്തിയാവും. ഈ വഴി ആകെ ചളിക്കുളമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.