മലപ്പുറം: വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നീണ്ടുപോകുന്നതായി ഉദ്യോഗാർഥികൾ. ഒഴിവുകളുടെ വിശദാംശങ്ങൾ റവന്യൂ വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നികത്തപ്പെടാതെ കിടക്കുന്നത്.
2017 നവംബറിലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. 2019 ജൂലൈയിലാണ് പി.എസ്.സി സൈറ്റിൽ ഷോർട്ട് ലിസ്റ്റ് അപ്ലോഡ് ചെയ്തത്. മാസങ്ങൾക്ക് ശേഷം 2020 ജനുവരിയിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മൂന്ന് വർഷത്തിനിടെ 45 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയിലാണ് ആദ്യ നിയമന ശിപാർശ ഉദ്യോഗാർഥികൾക്ക് ലഭിച്ചത്.
22 പേർക്ക് നിയമനം കിട്ടി. ബാക്കി 23 പേർക്ക് മൂന്ന് മാസമായിട്ടും നിയമനം ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന് കീഴിലായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഫയലുകൾ അന്തിമ അനുമതിക്കായി കലക്ടറുടെ ഓഫിസിലെത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
മറ്റ് ജില്ലകളിൽ അഞ്ച് തവണ വരെ നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് ലഭിച്ചിട്ടും മലപ്പുറം ജില്ലയിൽ ഒരു തവണ മാത്രമാണ് ഇതുണ്ടായതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.