മലപ്പുറം: ഞായറാഴ്ച രാത്രിയിലെ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ. മരക്കൊമ്പുകൾ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായി. പലയിടങ്ങളിലും വൈകീട്ട് വൈദ്യുതി മുടങ്ങി. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറം മേഖലയിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. വെണ്ണക്കോട് റോഡിൽ അഞ്ച് വൈദ്യുതി തൂണുകൾ മരക്കൊമ്പുകൾ പൊട്ടിവീണു തകർന്നു. ഈ റോഡിൽ വ്യാപകമായി മരങ്ങൾ പൊട്ടിവീണതിനാൽ ഇരുചക്ര വാഹനങ്ങളൊഴികെ യാത്ര ചെയ്യാൻ പ്രയാസമാണ്.
ചള്ളിപ്പുറം ചീരക്കുഴിയിൽ ചാത്തംകുളം ഖദീജയുടെ വീടിെൻറ മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. മലപ്പുറം- മഞ്ചേരി റോഡിൽ മൂന്നാംപടിയിൽ റോഡിലേക്ക് തേക്ക് മരക്കൊമ്പ് പൊട്ടിവീണു ഗതാഗതം മുടങ്ങി. രാത്രി എട്ടരയോടെയാണ് സംഭവം. അഗ്നിരക്ഷ സേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.