അഗളി: അട്ടപ്പാടി കുറുക്കൻകുണ്ട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെട്ട കടുവ ജെല്ലിപ്പാറയിലെ പ്രധാന ജനവാസ കേന്ദ്രത്തിലും എത്തി. ചൊവ്വാഴ്ച പുലർച്ചെ നാലോടെ ജെല്ലിപ്പാറ ജങ്ഷനിലെ കുരിശ് പള്ളിക്ക് സമീപത്ത് റോഡരികിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ജെല്ലിപ്പാറ സ്വദേശി ഷാജി വട്ടുകുളമാണ് കടുവയെ കണ്ടത്. റോഡരികിൽ അൽപനേരം നിന്ന കടുവ പതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് നടന്നകന്നതായി ഷാജി പറയുന്നു.
നാല് ദിവസം മുമ്പ് അച്ചൻമുക്കിൽ കടുവയെ കണ്ടിരുന്നു. ജനവാസ കേന്ദ്രത്തിലും ടൗണിലും എത്തിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് മുഖം തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ നിഷ്‌ക്രിയ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.