അകലൂർ: ഭഗവതി ക്ഷേത്രത്തിലെ കൂത്ത് താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. അകലൂർ ദേശക്കമ്മിറ്റിയുടെയും പേരൂർ ദേശക്കമ്മിറ്റിയുടെയും സ്പെഷൽ കമ്മിറ്റികളുടെയും വേലകൾ വൈകീട്ടോടെ ക്ഷേത്ര മൈതാനിയിലെത്തി. അകലൂർ ദേശത്തിന്റെ ചേന്ദപുരം വിഷ്ണു ക്ഷേത്രത്തിൽനിന്നും പേരൂർ ദേശത്തിന്റെ പേരക്കുളം മന്ദത്തുനിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ കുമ്മാട്ടി പുറപ്പെട്ടു.
പാണ്ടിമേളം, ഇരട്ടത്തായമ്പക, മേളം, പഞ്ചവാദ്യം, എഴുന്നള്ളിപ്പ് എന്നിവയും നടന്നു. വൈകീട്ടോടെ വേലകൾ ക്ഷേത്ര മൈതാനിയിൽ അണിനിരന്നു. വ്യാഴാഴ്ച വൈകീട്ട് അകലൂർ, പേരൂർ ദേശക്കമ്മിറ്റികളുടെ ആനച്ചമയ പ്രദർശനവും ഉണ്ടായി. വീൽചെയറിലെത്തുന്ന ആളുകൾക്ക് വേല കാണാനുള്ള അവസരം ഇത്തവണ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.