അഗളി: അട്ടപ്പാടിയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചുന്ന ചരിത്രശേഷിപ്പുകൾ വീണ്ടും കണ്ടെത്തി. സംഘകാല ചരിത്രത്തോളം തന്നെ പഴക്കമുള്ള ശിരുവാണി സംസ്കൃതിയുടെ ചരിത്രാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അഗളി പഞ്ചായത്തിലെ നെല്ലിപ്പതിയിൽ നിന്നുമാണ് വീരക്കല്ലുകളും ബ്ലാക്ക് ആൻറ് റെഡ് വെയർ പോട്ടറികളും ഉൾപ്പെട്ട ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയത്.
കേരളത്തിലെ തന്നെ പ്രാചീന അവശേഷിപ്പുകൾ ആയിരിക്കാം ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ബി.സി 500 മുതൽ സി.ഇ 300 വരെയുള്ള കാലഘട്ടത്തിനിടയിൽ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചരിത്ര ഗവേഷകരായ എ.ഡി. മണികണ്ഠൻ, മാണി പറമ്പേട്ട് എന്നിവർ അഭിപ്രായപ്പെട്ടു. ഈ കാലഘട്ടം സംഘകാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. കൃത്യമായ കാലഗണന മനസ്സിലാക്കുന്നതിന് കാർബൺ പരിശോധന നടത്തേണ്ടതുണ്ട്. ഇവരുടെ ചരിത്രാന്വേഷണത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്ര ശേഷിപ്പുകൾ ഇരുപതോളം സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.