ചിറ്റൂർ: നെല്ലുവിലയുടെ കേന്ദ്രവിഹിതം കർഷകർക്ക് നേരിട്ടു ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. അധികാരസ്ഥാനത്തിരുന്നിട്ടും നെല്ലുവില കർഷകർക്ക് ലഭ്യമാക്കാൻ കഴിയാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കർഷക സംരക്ഷകൻ എന്ന് അവകാശപ്പെടുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘ഓണം പട്ടിണിയിലാക്കരുത്’ എന്ന് ആവശ്യപ്പെട്ട് ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് ലഭിച്ച വെള്ളത്തിന്റെ കണക്ക് പറഞ്ഞ് മേനിനടിച്ച ആളുകൾ ഇപ്പോൾ കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനുള്ള ആർജവം കാണിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു.
കെ. ഗോപാലസ്വാമി, പി. രതീഷ്, പി.എസ്. ശിവദാസ്, അർ. രാജമാണിക്യം, ആർ. സാദാനന്ദൻ, ഇ. സച്ചിദാനന്ദൻ, സുരേഷ്ബാബു, ഹരിദാസ്, രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.