പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബൈ​പാ​സ്

ജ​ങ്ഷ​ൻ

വെ​ളി​ച്ച​മി​ല്ല; സ്റ്റേ​ഡി​യം ബൈ​പാ​സ് ജ​ങ്ഷ​ൻ ഇ​രു​ട്ടി​ൽ

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജ​ങ്ഷ​നു​ക​ളി​ലൊ​ന്നാ​യ സ്റ്റേ​ഡി​യം ബൈ​പാ​സ് സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ഇ​രു​ട്ടി​ൽ. രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ലെ വി​ള​ക്ക് മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വെ​ളി​ച്ചം കി​ട്ടാ​നു​ള്ള ആ​ശ്ര​യം. വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി ഇ​തു​വ​ഴി വ​രു​ന്ന​വ​ർ ഇ​രു​ട്ട​ത്ത് ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ സു​ൽ​ത്താ​ൻ​പേ​ട്ട സ്റ്റേ​ഡി​യം റോ​ഡ്, സ്റ്റേ​ഡി​യം ക​ൽ​മ​ണ്ഡ​പം റോ​ഡ്, കോ​ട്ട​മൈ​താ​നം റോ​ഡ് എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്ഷ​നാ​ണ് സ്റ്റേ​ഡി​യം ബൈ​പാ​സ്. അ​തി​നാ​ൽ ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​റു​ണ്ട്. സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബൈ​പാ​സി​ലേ​ക്ക് വെ​ളി​ച്ച​മെ​ത്തു​ന്നി​ല്ല.

പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലു​ള​ള മ​ര​ത്തി​ന്റെ കൊ​മ്പു​ക​ൾ ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി അ​ടു​ത്ത​കാ​ല​ത്താ​യി ബൈ​പാ​സ് ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മാ​ന്ത​ര റോ​ഡി​നും ബൈ​പാ​സി​നും ഇ​ട​ക്ക് സ്നേ​ഹാ​രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ളും വെ​ച്ചു പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ സു​ൽ​ത്താ​ൻ​പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു മു​ന്നി​ലും ബൈ​പാ​സി​ലും അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തു​ന്ന​തി​നാ​ൽ സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ഇ​രു​ട്ടി​ലി​റ​ങ്ങി ന​ട​ക്ക​ണം.

രാ​പ്പ​ക​ല​ന്യേ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ബൈ​പാ​സ് ജ​ങ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - no light; Stadium bypass junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.