കൊടുവായൂർ: രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സി.പി.എമ്മിനാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുനഗരത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ന്യൂനപക്ഷത്തെയും സംരക്ഷിക്കുമെന്ന് പറയുന്നവര്‍ ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്. അതില്‍ 15ഉം കേരളത്തിലുമാണ്.
ഇതിലൊക്കെ തോല്‍ക്കുകയും ചെയ്യും. കേരളത്തിന് പുറത്ത് മൂന്നോ നാലോ മത്സരിക്കുന്ന ഇടത് മുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം അധ്യക്ഷനായി. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, സംസ്ഥാന കമ്മിറ്റി അംഗം എം.എം. ഹമീദ്, തൃശൂര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. അമീര്‍, അബ്ദുറഹീം അയിലൂര്‍, എം.എച്ച്. മുജീബ് റഹ്മാന്, എ.കെ. ഹുസൈന്, ഇഖ്ബാല്‍ പുതുനഗരം, ട്രഷറര്‍ അബ്ബാസ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.