കൂറ്റനാട്: അപകടത്തിലായ വീട്ടില്‍നിന്ന് വീട്ടുകാര്‍ പോയ തക്കത്തില്‍ മോഷ്ടാവിന്റെ വിളയാട്ടം. ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിലെ ചാലിപ്പുറം മേലേ തെക്കേതില്‍ അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. സമീപത്തെ മരം വീടിന് മുകളിലേക്ക് വീണിരുന്നു. ഇത് നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയാറാവാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാറിത്താമസിക്കുകയായിരുന്നു.
നാലുദിവസം കഴിഞ്ഞ് വീട്ടുകാർ എത്തിയതോടെയാണ് മോഷ്ടാവിന്റെ വിളയാട്ടം അറിഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങൾ കിട്ടാതെ വന്നതോടെ സ്റ്റീല്‍ ടാപ്പുകളും മറ്റും അഴിച്ചെടുത്ത നിലയിലായിരുന്നു. മറ്റു സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.