കൂറ്റനാട്: കേരളത്തിെൻറ സമഗ്രവികസന പദ്ധതികള്‍ തടയാന്‍ കേന്ദ്രം വിവിധ ഏജന്‍സികളെ ഇറക്കുകയാെണന്ന് മുഖ്യമന്ത്രി. തൃത്താല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞ വാക്കുകള്‍ മുഴുവന്‍ പാലിച്ചുകൊണ്ടുതന്നെയാണ് എല്‍.ഡി.എഫ് തുടര്‍ഭരണത്തിനായി വോട്ട് ചോദിക്കുന്നത്. കേരളത്തില്‍ കോ.ലി.ബി സംഖ്യം കേരളത്തിെൻറ വികസന മുന്നേറ്റം തടയാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. രാവിലെ മുതല്‍തന്നെ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളടക്കം ആയിരങ്ങളാണ് കൂറ്റനാട്ടേക്ക് ഒഴുകിയെത്തിയത്.
മുഖ്യമന്ത്രി എത്തിയതോടെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. പി.ടി. ഹംസ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.ബി. രാജേഷ്, എം. ചന്ദ്രന്, വി. ചാമുണ്ണി, വി.കെ. ചന്ദ്രന്, റസാഖ് മൗലവി, ബാലന്, പി.എന്‍. മോഹനന്, അഡ്വ. കൗശലകുമാര് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.