കൂറ്റനാട്: ജില്ലയുടെ പടിഞ്ഞാറൻ മേഖലയുടെ കായികസ്വപ്നങ്ങൾക്ക് ഉണർവേകി ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികസമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ. ആറുവരി സിന്തറ്റിക് ട്രാക്കിെൻറയും ഉൾവശത്ത് ഫുട്ബാൾ കോർട്ടിെൻറയും നിർമാണം പൂർത്തിയായി. മൈതാനത്തിെൻറ വശങ്ങളിലായി ഹൈമാസ്റ്റ് വെളിച്ചസംവിധാനങ്ങളും ഒരുക്കി.
കായിക യുവജനക്ഷേമവകുപ്പ് കിഫ്ബിയുടെ ധനസഹായത്തോടെയാണ് സിന്തറ്റിക് ട്രാക്കും ഗാലറിയുമടക്കമുള്ളവ പണിയുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ബജറ്റിൽ തുക അനുവദിച്ചത്.മൈതാനം പുതിയരീതിയിലേക്ക് മാറ്റാൻ അഞ്ച് കോടി രൂപ ചെലവില്‍ 2018 ഒക്ടോബർ ആറിനാണ് കിഫ്ബിയുടെ നേതൃത്വത്തില്‍ പണി തുടങ്ങിയത്. സർക്കാറിൽനിന്ന് ലഭിച്ച തുക തികയാതെ വന്നതോടെ കിഫ്ബി അധികമായി മൂന്ന് കോടിയുടെ അടങ്കൽ സർക്കാറിന് നൽകുകയും തുക അനുവദിക്കുകയുമായിരുന്നു. നിലവിൽ എട്ട് കോടിയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
20 ഏക്കറിലുള്ള വിദ്യാലയത്തിൽ അഞ്ചേക്കറിലായാണ് കായികസമുച്ചയത്തിെൻറ പണി പുരോഗമിക്കുന്നത്. ചുറ്റമതിലുകളുടെ പണിയും മൈതാനത്തിലേക്ക് കടക്കുന്ന വഴികളിലേക്കുള്ള ഇൻറർലോക്ക് പാകലും കഴിഞ്ഞു. ആറുവരി സിന്തറ്റിക് ട്രാക്ക് എട്ട് വരിയാക്കണമെന്നും സ്പോർട്സ് ഹോസ്റ്റൽ നിർമിക്കണമെന്നുമുള്ള അഭിപ്രായം അവലോകനയോഗത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.