കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തി സഹോദരങ്ങളെ തടവിലാക്കി. ഏഴോളം വധശ്രമ കേസുകളിലടക്കം പ്രതികളായ തിരുമിറ്റക്കോട്, ഇരുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ ജുബൈർ (26), ജുനൈദ് (23) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് മൂന്ന് പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. കഴിഞ്ഞ വർഷം ചാലിശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിലെ പെൺകുട്ടികള്‍ക്ക് നേരേ അശ്ലീല പ്രയോഗം നടത്തുകയും അത് ചോദ്യംചെയ്ത അധ്യാപകനേയും സഹവിദ്യാര്‍ഥികളെയും മര്‍ദിക്കുകയും അവർ സഞ്ചരിച്ച ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ പ്രതികളാണിവർ. പാലക്കാട് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ ശിപാർശയിൽ ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, സബ് ഇൻസ്പെക്ടർ വി.ആർ. റനീഷ്, സീനിയർ സി.പി.ഒ സുനിൽകുമാർ, സി.പി.ഒ ടി.ജി. പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.