കൂറ്റനാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചാഴിയാട്ടിരി അകിലാണം നരിക്കുഴിയിൽ തെക്കേക്കര ശ്രീരാഗ് (23), രാഹുൽ (28) എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ എസ്. അജീതാ ബീഗത്തിന്റെ ഉത്തരവിലാണ് നടപടി.
ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ തുടർ നടപടികൾ സ്വീകരിച്ചു. ചാലിശ്ശേരി സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൂറ്റനാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശ്ശേരി ആലിക്കര കൂത്തുമാടത്തിൽ മുഹമ്മദ് ഷെറിനെ (24) കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.
ജില്ല കലക്ടറുടെ ഉത്തരവിൽ ജില്ല പൊലീസ് മേധാവി ആനന്ദിന്റെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ചാലിശ്ശേരി ഇൻസ്പെക്ടർ കെ. സതീഷ് കുമാർ അറസ്റ്റ് ചെയ്തു. 2023 ൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആലിക്കരയിലുള്ള വീട്ടിൽ കഞ്ചാവും എം.ഡി.എം.എയുമായി പിടിക്കപ്പെട്ട കേസിലാണ് നടപടി.
നിലവിൽ ജില്ലയിലെ ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവും എം.ഡി.എം.എയും പിടിച്ചതിനും തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവം നടത്തിയതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.