കൂറ്റനാട്: ഇനിയൊരാളും വിശന്ന് വലഞ്ഞ് തളരില്ല, അത് ചാലിശ്ശേരി 13ാം വാര്‍ഡ് എബ്രഹാം സ്ട്രീറ്റിലെ കോട്ടകാരന് രാജെൻറ ഹൃദയത്തില്‍ ഉടലെടുത്ത ദൃഢനിശ്ചയം. സാധാരണക്കാരനായ രാജൻ അറിഞ്ഞ വിശപ്പിെൻറ ഉള്വിളിയില്നിന്നുമാണ് വീട്ടിലെ അടുക്കള വെള്ളിയാഴ്ചതൊട്ട് സമൂഹ അടുക്കളയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഹാര്ഡ്വെയര് സാധനങ്ങള്‍ വിതരണം ചെയ്യുന്ന തൊഴിലാണ് രാജന്.
കഴിഞ്ഞ വ്യാഴാഴ്ച വാഹനത്തില്‍ സാധനം വിതരണം ചെയ്തുകൊണ്ടിരിക്കെ ഉച്ചയോടെ ഭക്ഷണം കിട്ടാതെ വഴിയിൽ വലഞ്ഞു. അനുബന്ധമായി തളര്‍ച്ചയും മറ്റുമായി വലിയതോതില്‍ ബുദ്ധിമുട്ടി. ആ നിമിഷം മനസ്സിൽ കുറിച്ചു. വീട്ടില്‍നിന്ന് ഭക്ഷണം തയാറാക്കി ഇത്തരത്തില്‍ വാഹനയാത്രികര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അന്നമെത്തിക്കുമെന്ന്.
തുടര്‍ന്ന് ചാലിശ്ശേരിയിലെ വ്യാപാരികളെ കണ്ട് ആവശ്യം അറിയിച്ചതോടെ ലാഭം ഒഴിവാക്കി പലരും പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൊടുത്തു. ഭാര്യയും മകനും മരുമകളും കൂടി 70 പേര്‍ക്ക് ഭക്ഷണം ഇവിടെ തയാറാക്കുന്നു. ചാലിശ്ശേരിയില്‍നിന്ന് വിളിപ്പാടകലെയുള്ള കല്ലുംപുറം ഹൈവേയിലാണ് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. രാജെൻറ സത്പ്രവൃത്തി കണ്ട് അയല്‍വാസികളും സഹായത്തിനെത്തി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.