കൂറ്റനാട്: റമദാനിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുകയാണ് നെല്ലിക്കാട്ടിരി പ്രദേശവാസികള്‍. ഹിന്ദു - മുസ്ലിം വ്രതകാലങ്ങളെ പരസ്പരം ഏറ്റെടുക്കാന്‍ ഇരുവിഭാഗങ്ങളും ഒരു പിശുക്കും കാണിക്കാറില്ല. അത്തരത്തിലൊരു റമദാന് കാലം കൂടി കടന്നുവന്നിരിക്കുകയാണ്. ബദ്രിയ ജുമാമസ്ജിദില്‍ എല്ലാ ദിവസവും സമൂഹ നോമ്പുതുറയുണ്ട്.
ഇതില്‍ ഏഴ് ദിവസം ഇതരസമുദായക്കാരാണ് നേതൃത്വം നൽകുന്നത്. സാധാരണക്കാരായ ഇവര്‍ തികച്ചും സസ്യാഹാരങ്ങളാണ് വിളമ്പുക. നോമ്പ് തുറക്കുമ്പോൾ ആവശ്യമായ വിഭവങ്ങള്‍ ഇവരുടെ ചെലവില്‍ തയാറാക്കി പകര്‍ന്നുകൊടുക്കും. മണികണ്ഠന്, രാജന്, കുട്ടന് തുടങ്ങി ഏഴുപേരുടെ കുടുംബങ്ങളാണ് തങ്ങളുടെ അധ്വാനത്തിലെ ഒരുപങ്ക് ഇതിനായി മാറ്റിവെക്കുന്നത്. മണ്ഡലകാലത്തില്‍ അയ്യപ്പന്മാര്ക്ക് ഭിക്ഷ കൊടുക്കുന്ന അതേ പ്രതീതിയാണ് റമദാനിൽ ഭക്ഷണം വിളമ്പുമ്പോഴെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.