കൂറ്റനാട്: കെ.എസ്.ഇ.ബിയിലടക്കാൻ പണമില്ലെന്നതിനാല്‍ തൃത്താല ഗവ.കോളജിനായി പിച്ചച്ചട്ടിയെടുത്ത് എം.എസ്.എഫ്. കോളജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും വൈദ്യുതി ലഭിക്കാതെ വലയുകയാണ് വിദ്യാർഥികൾ. പണമടച്ചാൽ മാത്രമേ വൈദ്യുതി ലഭ്യമാവൂ. സയൻസ് ബ്ലോക്ക്, കാന്റീൻ, ലൈബ്രറി തുടങ്ങിയ പ്രധാന ഡിപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന പുതിയ ബ്ലോക്കിലാണ് വൈദ്യുതി ലഭിക്കാതിരിക്കുന്നത്. ഇതോടെ അധ്യാപകരും വിദ്യാർഥികളും ഏറേ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിനായി പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിച്ചത്. അർഷദ്, ഹാദിഖ്, നന്ദകിഷോർ, മുജീബ്, നൗഷി, അജ്സൽ, നസറുദ്ദീൻ, റുഷ്ദ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.