കൂറ്റനാട്: മകനും പേരമക്കൾക്കുമൊപ്പം സന്തോഷപ്രദമായ ജീവിതം നയിക്കേണ്ടിയിരുന്ന വയോധികയുടെ ഇപ്പോഴത്തെ അവസ്ഥ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. താമസിച്ചിരുന്ന വീട് തകർന്നതിനാൽ മകെൻറ സംരക്ഷണയില്ലാത്ത വയോമാതാവ് അന്തിയുറങ്ങുന്നത് ശൗചാലയത്തിൽ. തിരുമിറ്റക്കോട് പഞ്ചായത്ത് ആറാം വാര്‍ഡിലെ ഇരിങ്കറ്റൂര് പുളിയത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിലക്ഷ്മിക്കാണ് (82) ഈ ദുർഗതി.
വീട് തകര്‍ന്നതോടെ ഏകമകനൊപ്പം ഗുരുവായൂരിലായിരുന്നു കുഞ്ഞിലക്ഷ്മി. പിന്നീട് മകനുമായി സ്വരച്ചേർച്ചയില്ലാതായതോടെ ഇവർ നാട്ടിലേക്ക് തിരിച്ചുവന്നു. കയറിക്കിടക്കാന്‍ ഇടം ഇല്ലാതെ വന്നതോടെ ശൗചാലയത്തിലായി വാസം. കോൺക്രീറ്റ് ചെയ്ത ശൗചാലയം ഏതുനിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. ഉദ്യോഗസ്ഥരോടും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും വിഷമം പങ്കുെവെച്ചങ്കിലും മകനുള്ളതിനാല്‍ സഹായിക്കാനാവില്ലെന്ന് കൈമലര്‍ത്തുകയായിരുന്നെന്ന് കുഞ്ഞിലക്ഷ്മി പറയുന്നു.
നാടൊട്ടുക്കും ലൈഫ്മിഷന് പദ്ധതികളും മറ്റും കൊണ്ടുപിടിക്കുേമ്പാഴും ഈ വയോധികയുടെ ദുരിതം കാണാനാളില്ല. നിലവിലെ വീടിെൻറ നിർമാണം പൂര്‍ത്തിയാക്കി നൽകിയാൽ ഇവർക്ക് തലചായ്ക്കാൻ ഇടമാവുമെന്നിരിക്കെ അതിനും ബന്ധപ്പട്ടവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. അയൽവാസിയാണ് ഇവർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നത്. രോഗങ്ങള്‍ കൂട്ടിനെത്തിയതോടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാൻ പോലും പ്രയാസപ്പെടുന്ന കുഞ്ഞിലക്ഷ്മി സങ്കടക്കാഴ്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.