മാത്തൂർ (പാലക്കാട്): കാലപ്പഴക്കത്താൽ തകർച്ച ഭീഷണി നേരിടുന്ന കനാൽ പാലം പുതുക്കിപണിയും. സ്വകാര്യ കമ്പനിയിലേക്ക് അമിതഭാരം കയറ്റിവന്ന ലോറികൾ ഓട്ടം നടത്തി കനാൽ പാലത്തിെൻറ വശങ്ങളും കൈവരികളും തകർന്നത് ജൂൺ 21ന് ‘മാധ്യമം’വാർത്ത നൽകിയിരുന്നു.
ഇതേ തുടർന്ന് പ്രതിഷേധം ശക്തമായതോടെ മലമ്പുഴ ഇറിഗേഷൻ അധികൃതർ ഇടപെട്ട് സ്വകാര്യ കമ്പനി ഉടമയോട് പുതുക്കിപ്പണിയാൻ നിർദേശിക്കുകയായിരുന്നു. 1950ൽ നിർമിച്ച പാലമാണിത്. അറ്റകുറ്റപ്പണി നടത്തണമെന്നും അമിതഭാരം കയറ്റി വരുന്ന ലോറികൾക്ക് പാലത്തിലൂടെ ഗതാഗതം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടിയും എടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പാലം തകർന്നാൽ നൂറുക്കണക്കിന് കുടുംബങ്ങളുടെയും പ്രദേശത്തെ ഏറെ പ്രാചീനമായ കാപ്പിക്കാട് കാപ്പിൽ അയ്യപ്പക്ഷേത്രത്തിലേക്കുമുള്ള യാത്ര തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.