മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടി സ്കൂളിന് സമീപം സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ബസ് യാത്രക്കാരായ പള്ളിക്കുറുപ്പ് ഫാത്തിമത്ത് സുഹറ (42), അമ്പാഴക്കോട് കൃഷ്ണന് (63), പെരിമ്പടാരി സോമി (36), പുല്ലിശേരി മുഹമ്മദ് ഇസ്ഹാഖ് (67), കല്ല്യാണക്കാപ്പ് വിജയകുമാരി (59), കച്ചേരിപറമ്പ് സാബിറ (38), ദിയ (ഏഴ്), ബസ് ഡൈവർ കച്ചേരിപ്പറമ്പ് സെയ്ഫ് സലാം (37), കണ്ടക്ടര്‍ പള്ളിക്കുന്ന് സ്വദേശി മുസ്തഫ (59) എന്നിവര്‍ക്കും പിക്അപ് വാന്‍ ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി ഭൂപതിക്കുമാണ് (24) പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്ടുനിന്ന് വരുകയായിരുന്ന പിക്അപ് വാനും കച്ചേരിപ്പറമ്പില്നിന്ന് മണ്ണാര്‍ക്കാട്ടേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന് മുന്‍വശത്ത് ഇരുന്ന യുവതി റോഡിൽ തെറിച്ചുവീണു. ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.