കാഞ്ഞിരപ്പുഴ: തിരുവോണ ദിവസവും തുടർദിനങ്ങളിലും കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ചവരുടെ എണ്ണത്തിൽ വൻ വർധന. ടിക്കറ്റ് വരുമാനത്തിലും സർവകാല റെക്കോഡ് ഭേദിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉദ്യാനത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ദിവസങ്ങളിൽ ടിക്കറ്റ് വരുമാനം ഒന്നേമുക്കാൽ ലക്ഷം രൂപ കവിഞ്ഞു. മൊത്തം 1,88,710 രൂപയാണ് ലഭിച്ചത്. ഓണാഘോഷ സംസ്കാരിക പരിപാടി ചൊവ്വാഴ്ച കെ. ശാന്തകുമാരി എം.എൽ.എയും ബുധനാഴ്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.
മണ്ണൂർ: ഫ്രണ്ട് സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. പ്രമോദ് അധ്യക്ഷത വഹിച്ചു. വാർഡംഗം വി.എം. അൻവർ സാദിക്, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ. തങ്കപ്പൻ, എസ്.ജെ.എൻ നജീബ്, കെ.വി. വിപിൻ, കെ.ജി. സൂരജ്, രാജു, ബാബു, പി.സി. കണ്ണൻ, ഗിരീഷ്, പി.ആർ. രാജേഷ്, സുരേഷ്, പി.വി. പ്രമോദ് എന്നിവർ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.