പത്തിരിപ്പാല: കുടിവെള്ള പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ സാങ്കേതിക തടസ്സം നീങ്ങിയതോടെ ജൽജീവൻ മിഷന്റെ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം മണ്ണൂർ പഞ്ചായത്തിലെ ഏഴു വാർഡുകളിൽ കുടിവെള്ള വിതരണം നടക്കും. ഇതുമായി ബന്ധപ്പെട്ട് മണ്ണൂർ താഴത്തെ വീട്ടിന് സമീപം പൂർത്തീകരിച്ച ടാങ്കുകൾ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. പദ്ധതി പ്രവർത്തിക്കാൻ പമ്പ് ഓപറേറ്ററേയും നിയമിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കുടിവെള്ളക്ഷാമം കണക്കിലെടുത്ത് പൂർത്തീകരിച്ച് ഏഴു വാർഡുകളിൽ ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ജനപ്രതിനിധികൾ ജില്ല സൂപ്രണ്ടിങ് എൻജിനീയറെ മൂന്നാഴ്ച മുമ്പ് നേരിൽക്കണ്ട് വിവരം ധരിപ്പിച്ചതോടെയാണ് ജനുവരി 10നകം ജലവിതരണം നടത്താമെന്ന് സൂപ്രണ്ടിങ് എൻജിനീയർ സുരജ നായർ ജനപ്രതിനിധികൾക്കു ഉറപ്പു നൽകിയിരുന്നു.
എന്നാൽ ജനുവരി ഒമ്പതായിട്ടും ജലവിതരണം നടക്കാത്തതിനാൽ മണ്ണൂർ പഞ്ചായത്തംഗം വി.എം. അൻവർ സാദിക് വീണ്ടും സൂപ്രണ്ടിങ് എൻജിനീയറുമായി ബന്ധപ്പെട്ടതോടെയാണ് സാങ്കേതിക തടസ്സം നീങ്ങിയതായും പദ്ധതി ഏറ്റെടുത്തതായും പമ്പ് ഓപറേറ്ററെ നിയമിച്ചതായും ടാങ്കുകൾ ശുചീകരണം നടക്കുന്നതായും അറിയിച്ചത്. ശുചീകരണം പൂർത്തീകരിക്കുന്ന മുറക്ക് ജലവിതരണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വി.എം. അൻവർ സാദിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.