ഭാഗികമായി കത്തിനശിച്ച ഷെഡിന് സമീപം കുടുംബാംഗങ്ങൾ
പത്തിരിപ്പാല: അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡിൽ അർധരാത്രിയോടെ തീപടർന്നു. തലനാരിഴക്ക് ദുരന്തം ഒഴിവായി. മങ്കര മഞ്ഞ പരിശേരി കോട്ടതൊടിയിൽ സുരേന്ദ്രനും കുടുംബവും താമസിച്ച പ്ലാസ്റ്റിക് മേഞ്ഞ ഷെഡിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. തീ കണ്ടതോടെ വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. ഷെഡ് ഭാഗികമായി കത്തിനശിച്ചു. റഫ്രിജറേറ്റർ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, വയറിങ് എന്നിവയും നശിച്ചു.
രണ്ടര വർഷമായി ഈ ഷെഡിലാണ് സുരേന്ദ്രനും ഭാര്യ വിജയകുമാരിയും മൂന്ന് മക്കളും താമസിക്കുന്നത്. ലൈഫ് പട്ടികയിൽ പേരുണ്ടെങ്കിലും 300ാം സ്ഥാനത്താണെന്ന് സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഗോകുൽദാസ്, വാർഡംഗം മല്ലിക എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.