പത്തിരിപ്പാല: കനത്ത മഴയിൽ മണ്ണൂർ, ലക്കിടി പേരൂർ പഞ്ചായത്തുകളിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി നശിച്ചു. മണ്ണൂരിലെ ചന്ദനപുറം പാടശേഖരത്തിലെ മൂന്നര ഏക്കറും ലക്കിടി പേരൂരിൽ മറുവ പാടം പാടശേഖരത്തിലെ ഒേരക്കർ വിളയുമാണ് വെള്ളം മൂടിയത്. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വിളനാശം. ചന്ദനപുറത്ത് ടി.സി. മുരളീധരൻ, ശാരദ, വീരാൻ, മറുവ പാടത്ത് പുത്തൂർപുര ബീന എന്നിവരുടെ കൃഷിയാണ് വെള്ളത്തിലായത്. വിള നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ചന്ദന പുറംപാടശേഖര സമിതി പ്രസിഡൻറ് ടി.സി. ജനാർദനൻ ആവശ്യപ്പെട്ടു.
300 ഏക്കർ നെൽകൃഷി വെള്ളത്തിൽ
പെരിങ്ങോട്ടുകുറുശ്ശി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വയലിൽ വെള്ളം കയറി കൊയ്യാൻ പാകമായ നെൽകൃഷി വെള്ളത്തിൽ മുങ്ങിയത് കർഷകരെ കണ്ണീരിലാഴ്ത്തി. പെരിങ്ങോട്ടുകുറുശ്ശി-ചൂലനൂർ മേഖലയിലാണ് 300 ഏക്കർ കൊയ്ത്തിന് പാകമായ നെൽകൃഷി വെള്ളം മുങ്ങിക്കിടക്കുന്നത്. ചൂലനൂർ, മേപ്പാടം, തുമ്പയംകുന്ന് പ്രദേശങ്ങളിലെ കൃഷിയാണ് മുഴുവനും വെള്ളം മൂടിയത്.
നെല്ല് കൊയ്യാൻ തമിഴ്നാട്ടിൽ നിന്നും മറ്റും യന്ത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും വയലിൽ വെള്ളം മൂടിക്കിടക്കുന്നതിനാൽ ഇറക്കാനാകുന്നില്ല. ദിവസങ്ങളോളം വെള്ളം മൂടിക്കിടന്നാൽ എല്ലാം ചേറിൽ മുങ്ങും. പിന്നെ കൊയ്യാൻ പറ്റില്ല. നെല്ല് മുളപൊട്ടുകയും ചെയ്യും. എല്ലാം വിറ്റു പെറുക്കിയും ഭീമമായ തുകകൾ വായ്പയെടുത്തും കൃഷി ഇറക്കിയ കർഷകർ ഏറെ അങ്കലാപ്പിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.