പട്ടാമ്പി: ബി.ആർ.സി യിലെ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്കായി നടത്തുന്ന ചുമർചിത്ര പരിശീലന കളരി കലാസ്വാദകരുടെ മനം കവർന്ന് പുരോഗമിക്കുന്നു. ബി.ആർ.സിയിലെ ചിത്രകലാദ്ധ്യാപകൻ ദേവൻമാഷാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചുമർ ചിത്രകലയിലെ പ്രത്യേകതകൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്ന രീതിയിലാണ് വര തുടരുന്നത്.
പ്രളയ-കോവിഡ് കാലങ്ങളാണ് ദേവൻ മാഷും പേരടിയൂർ ഗ്രാമികയിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലെ കുട്ടികളും ചിത്രീകരിക്കുന്നത്. മണ്ണ്, വെള്ളം, പക്ഷിമൃഗാദികൾ, മനുഷ്യൻ, പ്രകൃതി തുടങ്ങി ക്യാൻവാസിന്റെ പ്രപഞ്ചം വ്യതസ്തമാണ്. ചിത്രീകരണം കാണാൻ ചിത്രകലയിൽ താല്പര്യമുള്ളവർ ബി.ആർ.സിയിൽ എത്തുന്നുണ്ട്. മഞ്ഞ നിറത്തിൽ തുടങ്ങി ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങൾ നിറയുന്നതോടെ ചുമർ ചിത്രം പൂർത്തിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.