കോട്ടായി-അയ്യംകുളത്ത് പ്രധാന പാതയിൽ രൂപപ്പെട്ട ഗർത്തം
കോട്ടായി: അയ്യംകുളം-ഓടനൂർ പ്രധാനപാതയിൽ അപകടക്കെണിയായി വൻ ഗർത്തം രൂപപ്പെട്ടത് യാത്രക്കാരെ ഭീതിയിലാക്കുന്നു. അയ്യംകുളത്തിനു സമീപമാണ് റോഡിൽ കുഴി രൂപപ്പെട്ടത്.
പുറമെ നോക്കുമ്പോൾ ചെറിയ കുഴിയാണെങ്കിലും ഉള്ള് പൊള്ളയായ വലിയ കുഴിയാണെന്നും കൺമുന്നിലെത്തിയാലേ ഡ്രൈവർമാർക്ക് തിരിച്ചറിയുകയുള്ളൂയെന്നും പറയുന്നു. അപകട കുഴി ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഭീഷണിയാണ്. നൂറുക്കണക്കിന് സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതത്തിരക്കുള്ള റൂട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.