പാലക്കാട്: ജില്ലയിലെ അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായി ജില്ല മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തും. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ 2,01,604 കുട്ടികള്‍ക്കാണ് വാക്സിൻ നല്‍കേണ്ടത്.
ഇതിനായി 2499 ബൂത്തുകള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 58 ട്രാന്‍സിറ്റ് പോയിന്റുകളും (ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്), മൂന്ന് മേള ബസാറുകളും (ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലം), 18 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും.
പ്രത്യേകം പരിശീലനം നേടിയ 6,648 വളന്റിയര്‍മാരാണ് വിതരണം നടത്തുക. ആരോഗ്യസ്ഥാപനങ്ങള്‍, സബ് സെന്ററുകള്‍, അംഗൻവാടികള്‍, ഗോത്ര ഊരുകള്‍, അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബൂത്തുകള്‍ സജ്ജീകരിക്കും. മാര്‍ച്ച് മൂന്നിന് പോളിയോ എടുക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ വീടുകളില്‍ പോയി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.