ശ്രീകൃഷ്ണപുരം: ഇന്ത്യയിലെ മികച്ച ത്രിതല പഞ്ചായത്തുകള്‍ക്കായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 'ദീന് ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശശാക്തീകരണ്‍' പുരസ്കാരം വിതരണം ചെയ്തു.
പഞ്ചായത്തീരാജ് ദിനത്തിൽ ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാരം വിതരണം ചെയ്തത്. 2019-20 വര്‍ഷത്തെ പ്രവര്‍ത്തന മികവുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം ലഭിച്ചു. അവാര്‍ഡ് തുകയായ 25 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിലേക്ക് പി.എഫ്.എം.എസ് വഴി കൈമാറിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 2015-20 കാലഘട്ടത്തില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് നാലു തവണയാണ് പുരസ്കാരം നേടിയത്.
പി. അരവിന്ദാക്ഷന് പ്രസിഡൻറും, കെ. വിനോദ് കുമാര്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് നാലാം തവണ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് സുനിത ജോസഫ്, വൈസ് പ്രസിഡൻറ് കെ. സെയ്താലി, മുന്‍ പ്രസിഡൻറ് പി. അരവിന്ദാക്ഷന്, സെക്രട്ടറി വി.കെ. ഹമീദ ജലീസ, മുന്‍ സെക്രട്ടറി കെ. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.