പാലക്കാട്: അതിർത്തി കടന്നെത്തുന്ന തമിഴ്നാട് നെല്ല് സപ്ലൈകോ സംഭരിക്കുന്നതായി ആരോപണം. ചിറ്റൂർ താലൂക്കിൽനിന്ന് സംഭരിക്കുന്ന നെല്ലിനെ സംബന്ധിച്ചാണ് കർഷകർക്കിടയിൽ പരാതി ഉയർന്നത്. അതിർത്തി പഞ്ചായത്തുകളിലെ ചില കർഷകരുടെ പെർമിറ്റ് ദുരുപയോഗം ചെയ്താണ് കൃത്രിമം നടക്കുന്നത്.
സപ്ലൈകോ-കൃഷിവകുപ്പിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. തമിഴ്നാട്ടിൽനിന്ന് കിലോക്ക് 15 രൂപ മുതൽ 18 രൂപക്ക് വരെ കിട്ടുന്ന നെല്ലാണ് സപ്ലൈകോവിന് മറിച്ച് വിറ്റ് അമിത ലാഭം കൊയ്യുന്നത്. ഈ സീസണിൽ ജില്ലയിൽ കൂടുതൽ സംഭരണം നടന്നത് ചിറ്റൂർ താലൂക്കിലാണ്. 27,245 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ ചിറ്റൂരിൽനിന്ന് സംഭരിച്ചത്. 24, 930 മെട്രിക് ടൺ ആലത്തൂർ താലൂക്കിൽ നിന്നും സംഭരിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.