വിവാഹ ഡ്രസ് കോഡിന് പണം നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട എട്ടു വാഹനങ്ങൾ അടിച്ചു തകർത്തു

പാലക്കാട്: വിവാഹ ഡ്രസ് കോഡിന് പണം നൽകാത്തതിനെച്ചൊല്ലി വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തു. പാലക്കാട് കോട്ടായ് സ്വദേശി മൻസൂറിന്‍റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അക്രമം. മുറ്റത്ത് നിർത്തിയിട്ട കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവയുൾപ്പെടെ വാഹനങ്ങളാണ് തകർത്തത്.

ഒരു വിവാഹത്തിന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിച്ച ഡ്രസ് കോഡിന് താൻ പണം നൽകാൻ വൈകിയിരുന്നെന്ന് മൻസൂറിന്‍റെ സഹോദരൻ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളിലൊരാൾ രാത്രി വീട്ടിലെത്തി പണം ചോദിച്ചു, തെറി പറഞ്ഞു. പിന്നീട് കുറച്ചുപേരുമായി എത്തി മർദിച്ചു. ഈ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. വീണ്ടും വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പുലർച്ചെ വീട്ടിലെത്തി വാഹനങ്ങൾ തകർത്തത് -ഇദ്ദേഹം പറയുന്നു.

15 പേരുള്ള സംഘം ആയുധങ്ങളുമായാണ് എത്തിയതെന്നും ഇവർ വാതിൽ തകർത്ത് വീട്ടിനകത്ത് കയറാൻ ശ്രമിച്ചെന്നും പുറത്തിറങ്ങിയിരുന്നെങ്കിൽ തങ്ങളെയും ആക്രമിക്കുമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

Tags:    
News Summary - vehicles parked vandalized for not paying for wedding dress code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.