തൃത്താല മണ്ഡലത്തില്‍ വികസന പ്രവൃത്തികള്‍ക്കായി കിഫ്ബി വഴി 25 കോടി.
മണ്ഡലത്തിലെ ചാത്തന്നൂര്‍ ഹയർ സെക്കൻഡറി സ്കൂളിനും എടപ്പാള്‍ ഹയ സെക്കൻഡറി സ്കൂളിനുംകൂടി 15 കോടി 69 ലക്ഷം രൂപ അനുവദിച്ചു. പ്രകൃതിദത്ത ഫുട്ബാള്‍ ടർഫ് നിർമാണത്തിനാണ് തുക.
ഫുട്ബാള്‍ ഗ്രൗണ്ട് പുൽത്തകിടി വിരിച്ച് നവീകരണവും സിന്തറ്റിക് ട്രാക്ക് നിറമാണവുമാണ് മുഖ്യമായി ഇതിൽവരുന്നത്.
കായിക-യുവജന ക്ഷേമ വിഭാഗത്തിെൻറ നേതൃത്വത്തിലാണ് പ്രവൃത്തി.
നവീകരണത്തിന് കൂറ്റനാട് വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടിയും ചാലിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുകോടിയും അനുവദിച്ചു. തൃത്താല സര്‍ക്കാര്‍ കോളജിലെ പഠനസൗകര്യം ഉയര്‍ത്താൻ ഏഴ് കോടി 43 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ട്.
ഇതിെൻറ പ്രവൃത്തി തുടങ്ങിയിട്ടില്ല. തൃത്താല ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലെ റോഡ് നവീകരണത്തിന് അനുവദിച്ച 30 കോടിയിൽ തൃത്താല-കുമ്പിടി-വി.കെ. കടവ് റോഡ് ഉള്‍പ്പെട്ടിരുന്നു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.