തൃത്താല: പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതികള്‍ കാരണം വെള്ളിയാങ്കല്ലിൽ അപകടം പതിയിരിക്കുന്നു. തൃത്താല, പരുതൂര്‍ പഞ്ചായത്ത് പരിധിയിലായി നിലകൊള്ളുന്നതാണ് വെള്ളിയാങ്കല്ല് െറഗുലേറ്റര്‍. പുഴയില്‍ ഇറങ്ങാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാതെയാണ് പുഴയോരത്തെ മിനിപാര്‍ക്ക് നിർമിച്ചിരിക്കുന്നത്. ഇവിടെ കുട്ടികളും മറ്റുവിനോദസഞ്ചാരികളും എത്തുന്നത് പതിവാണ്. പടികളുെണ്ടങ്കിലും ഇറങ്ങിചെന്നാല്‍ അടിയൊഴുക്കുള്ളതിനാല്‍ അപകടത്തില്‍പെടുന്നത് സാധാരണയാണ്. ഇതിനെ മറികടക്കാനുള്ള സൗകര്യം ഒരുക്കിയില്ല. ഷട്ടറുകള്‍ പലതും തുറന്നിട്ടതിനാല്‍ നല്ല ഒഴുക്കുമുണ്ട്.
മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷകമ്പികളോ ലൈഫ് ഗാര്‍ഡുകളോ ഇെല്ലന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളിയാങ്കല്ല് പാർക്കിനോടനുബന്ധിച്ച് ലൈഫ് ഗാർഡിനെ നിയമിക്കാൻ നടപടി സ്വീകരിക്കാൻ ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ഇടപെടണമെന്ന് വെള്ളിയാങ്കല്ല് സംരക്ഷണ സമിതി ചെയർമാൻ ചോലയിൽ വേലായുധൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.