തൃത്താല: 15ാമത് നിയമസഭയുടെ നിയന്ത്രണം ഇനി തൃത്താലയിലെ ജനപ്രതിനിധിയുടെ കൈകളിൽ. സ്പീക്കറായി എം.ബി. രാജേഷ് നിയമിതനായതോടെ അഭിമാനനിറവിലാണ് മണ്ഡലത്തിലെ വോട്ടര്‍മാരും. മികച്ച പാർലമെേൻററിയനായി ലോക്സഭയിൽ തിളങ്ങിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം സഭാനാഥനാകുന്നത്.
എഴുത്തുകാരനെന്ന നിലയിലും പ്രാഗല്ഭ്യം തെളിയിച്ച രാജേഷിന് എന്നും എഴുത്തും വായനയും പ്രിയപ്പെട്ടതായിരുന്നു. വായനയിലൂടെ വളർത്തിയെടുത്ത ആഴത്തിലുള്ള അറിവാണ്, തുടക്കക്കാരനെങ്കിലും സ്പീക്കറായി തിളങ്ങാൻ അദ്ദേഹത്തിന് സഹായകമാകുക. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃത്താലയിൽനിന്ന് ഒരുമന്ത്രി എന്ന പ്രചാരണമുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് എം.ബി. രാജേഷിനെ തേടി സ്പീക്കർ പദവിയെത്തിയത്. തൃത്താലയിൽനിന്ന് സ്പീക്കർ ആദ്യമാണെങ്കിലും മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തിയവർ നാലുതവണ മന്ത്രിക്കസേര അലങ്കരിച്ചിട്ടുണ്ട്. നിളാതീരത്തുനിന്നുള്ളവർ തുടർച്ചയായ രണ്ടാം തവണ സ്പീക്കറുടെ കസേരയിലെത്തുന്നെന്ന സവിശേഷതയും ഇത്തവണയുണ്ട്.
കഴിഞ്ഞ തവണ പൊന്നാനി മണ്ഡലത്തിൽനിന്ന് വിജയിച്ച പി. ശ്രീരാമകൃഷ്ണനായിരുന്നു ആ പദവിയിൽ. ഇരുവരും ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ പൂർവവിദ്യാർഥികളുമാണ്. പാർലമെൻറ് അംഗമെന്ന നിലയിലുള്ള 10 വർഷത്തെ തിളക്കമാർന്ന റെേക്കാഡ് എം.ബി. രാജേഷിനുണ്ട്.
പാലക്കാട് ഐ.ഐ.ടി, പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലാദ്യത്തെ ഡയാലിസിസ് കേന്ദ്രം, കേരളത്തിലാദ്യത്തെ ഡേ കെയര്‍ കീമോതെറാപ്പി കേന്ദ്രം, കേരളത്തിലാദ്യമായി ഓപണ്‍ ജിംനേഷ്യം എന്നിവ യാഥാര്‍ഥ്യമാക്കിയത് അദ്ദേഹം ലോക്സഭാംഗമായിരുന്ന കാലയളവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.