കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു
സര്‍ക്കാറും ജനപ്രതിനിധികളും പ്രീ പ്രൈമറി വിഭാഗത്തെ തഴയുന്നത് ഒഴിവാക്കപ്പെടണം. തൃത്താല മേഖലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലനില്പിന് പ്രീ പ്രൈമറി കൂടിയേതീരൂ. വേതനം ഉൾപ്പെടെയുള്ളവ സര്‍ക്കാര്‍ ഏറ്റെടുത്താലേ ലക്ഷ്യം കൈവരിക്കാനാവൂ. ഇക്കാര്യത്തില്‍ എം.എല്‍.എയുടെ ഭാഗത്ത് വേണ്ടത്ര പ്രവര്‍ത്തനം ഉണ്ടായില്ല.
-പി. സജിത, അധ്യാപിക. പ്രീ പ്രൈമറി, ജി.എല്‍.പി സ്കൂള്‍ കുമരനെല്ലൂര്‍
തൃത്താലയില്‍ ഫയര്സ്റ്റേഷന് അനിവാര്യമാണ്. കഴിഞ്ഞകാല അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ കാഴ്ചെവച്ചില്ല. വികസനപദ്ധതികളില്‍ ഇരുമുന്നണികളും പരസ്പര രാഷ്ട്രീയ വിരോധം അവസാനിപ്പിക്കണം.
-കെ. അഭിനന്ദ്, സി.എം.എ വിദ്യാർഥി, വാവന്നൂർ
കാർഷിക രംഗത്ത് നേട്ടം നൂറുമേനി ആയിരുന്നെങ്കിലും ഇപ്പോൾ വളരെ പിന്നിൽ ആണ്. അതിന് പ്രധാന കാരണം കൃഷിക്ക് ഉള്ള വെള്ളം ലഭ്യമാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ്. രാഷ്ട്രീയ അതിപ്രസരം മണ്ഡലത്തിെൻറ പ്രധാന വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു എന്നതാണ് മണ്ഡലത്തിെൻറ ശാപം.
-കെ.പി. നൗഫൽ, പ്രവാസി, എൻജിനീയർ റോഡ്
മിക്ക കാര്യങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നാണ് അഭിപ്രായം. വെള്ളിയാങ്കല്ല് മിനി പാര്‍ക്കും ജലസംവിധാനം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കി. ദൂരവാസികള് അടക്കം നിരവധി വിനോദസഞ്ചാരികൾ തൃത്താലയിലെത്താന്‍ ഇത് കാരണമായിട്ടുണ്ട്.
-സി.വി. അബൂബക്കര്‍, എഴുത്തുകാരന്, പട്ടിത്തറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.