തൃത്താല: കൃത്രിമ ശ്വാസോച്ഛാസത്തിലൂടെ ജീവൻ നിലനിർത്തുന്ന സാബിത്തിന് ആശുപത്രിയിലേക്ക് പോകാന്‍ വാഹനം ഇനി മുറ്റത്തെത്തും.
പട്ടിത്തറ ചിറ്റപ്പുറം കരണപ്ര സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന സാബിത്തിെൻറ വീട്ടിലേക്ക് ഗതാഗത സൗകര്യമാര്‍ന്ന പാതയിെല്ലന്നതാണ് കുടുംബത്തിെൻറ ദുരിതം കൂട്ടിയത്. സ്പീക്കർ എം.ബി. രാജേഷ് വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതോടെയാണ് ഗതാഗതമൊരുക്കുന്നത്.
സാബിത്തിെൻറ വീടിന് മുന്നിലൂടെ പോകുന്ന റോഡ് നവീകരിച്ചു ഗതാഗത യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അതിനുള്ള ആറ് ലക്ഷം എം.എല്‍.എ ഫണ്ടില്‍ നിന്നു അനുവദിക്കുമെന്നും സാബിത്തിെൻറ കുടുംബാംഗങ്ങളെയും പ്രദേശവാസികളെയും അറിയിച്ചു.
പഞ്ചായത്ത് ഭരണസമിതി കരണപ്ര മൈതാനത്തിലൂടെ പുതിയ റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുെണ്ടന്ന വസ്തുത പ്രദേശ വാസികൾ എം.എല്‍.എയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അത് മൈതാനത്തിെൻറ നവീകരണത്തെ തടസ്സപ്പെടുത്തും. അതിനാലാണ് നിലവിലെ പാത ശരിയാക്കുന്നത്. കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അടിയന്തര നടപടിക്കായി ശിപാര്‍ശ ചെയ്തതായും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.