മണ്ണാർക്കാട്: ആദിവാസികൾക്കുള്ള ഭൂമി വിൽപനയുടെ മറവിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ. കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫിസറായ കൊല്ലം സ്വദേശി പുത്തൻവീട്ടിൽ ഹരിദേവിനെയാണ് വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.
പ്രദേശത്തെ പത്തോളം ആദിവാസികൾക്ക് ഭൂമി വിൽപന നടത്താൻ വില നിർണയ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒതുക്കുമ്പുറത്ത് ഷിഹാബുദ്ദീൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഭൂമിയുടെ വിലനിർണയ സർട്ടിഫിക്കറ്റിന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്തതായി പറയുന്നു
.കഴിഞ്ഞ ദിവസം മറ്റ് രണ്ട് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനായി സർട്ടിഫിക്കറ്റിന് വേണ്ടി 10,000 രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിജിലൻസിനെ സമീപിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു.
വിജിലൻസ് ഡിവൈ.എസ്.പി ബിജുകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.