പാലക്കാട്: യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. വടക്കന്തറ, കോഴിപ്പറമ്പ് സ്വദേശികളായ സതീഷ് (39), വൈശാഖ് (27), വിജയൻ (28), രഞ്ജിത് കുമാർ (32), ശിവദാസൻ (36) എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഏഴിനാണ് പ്രതികൾ അരയക്കുളം സ്വദേശി വിഷ്ണു എന്ന കാക്ക വിഷ്ണുവിനെ ആക്രമിച്ചത്. പ്രതികളിലൊരാൾ അനധികൃതമായി മദ്യവിൽപന നടത്തിയത് പൊലീസിൽ അറിയിച്ചതിലുള്ള വിരോധം തീർക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
തലക്കും കൈകൾക്കും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. നേരത്തെ രണ്ട് തവണ കാപ്പ നിയമമനുസരിച്ച് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് വിഷ്ണു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, എസ്.െഎ മഹേഷ് കുമാർ, ജി.എസ്.െഎ മുരുകൻ, എസ്.സി.പി.ഒ സുനിൽ, സി.പി.ഒമാരായ രവി, റഷീദ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.