റാന്നി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രാദേശികമായി സഹായങ്ങൾ നൽകാൻ സമഗ്രശിക്ഷ കേരളം വിവിധ പഞ്ചായത്തുകളിൽ സ്പെഷൽ കെയർ സെന്‍ററുകൾ തുടങ്ങി. റാന്നി അങ്ങാടി പഞ്ചായത്ത് സ്പെഷൽ കെയർ സെന്‍ററിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി വരവൂർ ഗവ. യു.പി സ്കൂളിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബി. സുരേഷ് അധ്യക്ഷത വഹിച്ചു. റാന്നി ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈറ്റ് ബോർഡ് വർക്ക് ഷീറ്റുകൾ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷൈനി മാത്യൂസ് വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സുധകുമാരി, ശാന്തമ്മ, ദിവ്യശ്രീ, ജയശ്രീ ദേവി, ഹിമാമോൾ സേവ്യർ എന്നിവർ സംസാരിച്ചു. സ്പീച്ച് തെറപ്പി, ഫിസിയോതെറപ്പി, പരിഹാരബോധന ക്ലാസുകൾ തുടങ്ങിയവ സ്പെഷൽ കെയർ സെന്‍ററിൽ ലഭ്യമാകും. ptl rni_3 brc ചിത്രം : റാന്നി സ്പെഷൽ കെയർ സെന്റർ വരവൂർ ഗവ. യു.പി സ്കൂളിൽ അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.