പന്തളം: മണ്ഡലമകരവിളക്ക് കാലം ആരംഭിച്ചിട്ടും തെരുവുവിളക്കുകൾ തെളിയുന്നില്ല. പന്തളം ടൗണിലെ ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു. ചൂട്ടുകറ്റയും റാന്തലുമായി യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
നഗരസഭയിലെ എല്ലാ വീഥികളും കൂരിരുട്ടിലായിട്ട് ഒരു വർഷമായി. ആറുമാസമായിട്ട് പന്തളം ടൗണിലെയും മണികണ്ഠനാൽത്തറയിലെയും ഹൈമാസ്റ്റ് ലൈറ്റും തെളിയുന്നില്ല. ദിശാബോർഡുകൾ പോലും വെളിച്ചമില്ലാത്തതിനാൽ കാണാൻ കഴിയുന്നില്ല.
വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതോടെ ടൗൺ പൂർണമായും ഇരുട്ടിലാകും. നഗരവീഥികളിൽ ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനു പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ് , സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.