തിരുമൂലപുരം: മൈലാഞ്ചിമൊഞ്ചായിരുന്നു ഇന്നലെ തിരുമൂലപുരത്തിന്. കൗമാരകലാ പ്രതിഭകളുടെ മാപ്പിളപ്പാട്ടുകൾ തേനിശലായി ഒഴുകിപ്പരന്നു. ഒപ്പന വേദിയിൽ മൊഞ്ചത്തിമാർ അരങ്ങുവാണപ്പോൾ വട്ടപ്പാട്ടിൽ ആൺകുട്ടികൾ മനംകവർന്നു. മോഹിനിമാർ ശാസ്ത്രീയ ചിട്ടിവട്ടങ്ങളോടെ വേദിയെ താളാത്മകമാക്കി. അഭിനയ മികവിൽ താരങ്ങളായി നാടകക്കൂട്ടവും ഹർഷാരവം ഏറ്റുവാങ്ങി. മിമികിമോണോ ആക്ട് വേദികളിൽ സമകാലിക വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു. വിധി നിർണയവേദികൾ ഇടക്കിടെ തർക്കങ്ങളിലായി.
ഇടപെട്ട് സംഘാടക സമിതി അംഗങ്ങൾ. പ്രകടനങ്ങളുടെ മികവ് ഒരിഞ്ച് താഴ്ന്നില്ല. എവിടെയും നിറഞ്ഞ സദസ്സ്. കലാവൈവിധ്യങ്ങളുടെ നിറവായി രണ്ടാംദിനം കലോത്സ നഗരി മാറുകയായിരുന്നു. പത്തനംതിട്ട ഉപജില്ലയും പോയന്റ് നിലയിൽ മുന്നേറുമ്പോൾ മറികടക്കുമെന്ന പ്രതീക്ഷയോടെ കോന്നിയും തിരുവല്ലയും തൊട്ടുപിന്നിലായുണ്ട്. കലോത്സവം രണ്ടാംദിനം പിന്നിട്ടപ്പോൾ അപ്പീൽ 30 പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.