വടശ്ശേരിക്കര: ജോലിക്കിടെ വലതുകൈക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബധിരനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ചിറ്റാർ വാലേൽപടി വടക്കേക്കര സജിയാണ് (44) സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൂലിപ്പണിയും കോൺക്രീറ്റ് ജോലിയും ചെയ്ത് കുടുംബം പുലർത്തിയിരുന്ന സജി കിടപ്പായതോടെ നിത്യവൃത്തിക്കുപോലും പണമില്ലാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. കുടുംബത്തിെൻറ താങ്ങായിരുന്നു സജി.
നവംബർ ഒന്നിനാണ് സജി അപകടത്തിൽപെടുന്നത്. കോൺക്രീറ്റ് ജോലി ചെയ്തുകൊണ്ടിരിക്കെ മിക്സർ മിഷനിൽ വലതുകൈ കുരുങ്ങി അപകടത്തിൽപെടുകയായിരുന്നു. ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വലതുകൈ മുട്ടിനു മുകൾവശത്തുെവച്ച് മുറിച്ചുമാറ്റി. സംസാരശേഷിയും കേൾവിയുമില്ലാത്ത യുവാവ് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. സജിയെ പരിചരിക്കുന്നത് ഭിന്നശേഷിക്കാരിയായ ഭാര്യ പ്രസന്നയാണ്.
മരുന്നിന് മാത്രം ആഴ്ചയിൽ നെല്ലാരു തുകതന്നെ വേണ്ടിവരും. ഓപറേഷനും തുടർചികിത്സക്കും ഇതിനോടകം ലക്ഷം രൂപ ചെലവായി. ഇനിയും തുടർ ചികിത്സക്കുള്ള പണത്തിന് നിർവാഹമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുമനസ്സുകളുടെ സഹായമാണ് മുന്നിലുള്ള ഏക പ്രതീക്ഷ. ഇതിനായി ചിറ്റാർ എസ്.ബി.ഐ ബ്രാഞ്ചിൽ സജിയുടെയും ഭാര്യ പ്രസന്നയുടെയും പേരിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67349566959, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070761. ഫോൺ: 9656472132.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.