ഗർഭസ്ഥ ശിശുവിന്‍റെ പിതാവ് സഹപാഠി തന്നെ -മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ഡി.എൻ.എ ഫലം

പ​ത്ത​നം​തി​ട്ട: ഗർഭിണിയായ പ്ലസ് ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡി.എൻ.എ ഫലം പുറത്ത്. വിദ്യാർഥിനിയുടെ സഹപാഠി ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​ തന്നെയാണ് ഗർഭസ്ഥ ശിശുവിന്‍റെ പിതാവ് എന്ന് തെളിഞ്ഞു.

ഇയാളെ നേരത്തെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം.

കഴിഞ്ഞ മാസം 25നാണ് പ​നി ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മരിച്ചത്. കൂടുതൽ അളവിൽ ചില മരുന്നുകൾ പെൺകുട്ടി കഴിച്ചതായി സംശയമുയർന്നിരുന്നു.

തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Tags:    
News Summary - DNA result of the dead plus two student in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.