പന്തളം: നിരത്തുകളിൽ സംയുക്ത പരിശോധന തുടരുമ്പോഴും വാഹനാപകടങ്ങൾക്ക് കുറവില്ല. എം.സി റോഡിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പൊലീസ്, പിങ്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം റോഡിൽ പരിശോധന ശക്തമാക്കിയെങ്കിലും അപകടങ്ങൾ തുടരുകയാണ്.
കുരമ്പാല ചിത്രാദയം വായനശാലക്ക് സമീപം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ചെങ്ങന്നൂർ വെൺമണി പാലവിള കിഴക്കതിൽ വിജയന്റെ മകൻ അർജുൻ വിജയൻ (21) ആണ് മരിച്ചത്. എം.സി റോഡിലെ വീതി കുറവും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
ഒരുമാസം മുമ്പ് കുരമ്പാല ജങ്ഷന് സമീപം കാലിത്തീറ്റിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞതും ഈ പ്രദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.