കോ​ന്നി: കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ജ​ന്മ​നാ​ട് വ്യാ​ഴാ​ഴ്ച വി​ട ന​ൽ​കും. മ​ല്ല​ശ്ശേ​രി പു​ത്തെ​തു​ണ്ടി​യി​ൽ വീ​ട്ടി​ൽ മ​ത്താ​യി ഈ​പ്പ​ൻ (60), മ​ക​ൻ നി​ഖി​ൽ ഈ​പ്പ​ൻ (29), നി​ഖി​ലി​ന്‍റെ ഭാ​ര്യ അ​നു ബി​ജു (26), അ​നു​വി​ന്റെ പി​താ​വ് പു​ത്ത​ൻ​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ബി​ജു പി. ​ജോ​ർ​ജ് (58) എ​ന്നി​വ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വ്യാ​ഴാ​ഴ്ച പൂം​കാ​വ് സെ​ന്‍റ്​ മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും.

രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ പ​ള്ളി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഉ​ച്ച​ക്ക് 12.30ഓ​ടെ പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക. സം​സ്കാ​ര ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പ്​ വി​വാ​ഹി​ത​രാ​യ നി​ഖി​ലി​നെ​യും അ​നു​വി​നെ​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​രു​മ്പോ​ൾ മു​റി​ഞ്ഞ​ക​ൽ എ​സ്.​എ​ൻ.​ഡി.​പി ജ​ങ്​​ഷ​നി​ൽ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ആ​ന്ധ്ര​യി​ൽ​നി​ന്ന് എ​ത്തി​യ ശ​ബ​രി​മ​ല തീ​ർ​ഥ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അനുശോചനമറിയിച്ച് ക്ലീമിസ് ബാവയെത്തി

കോ​ന്നി: മു​റി​ഞ്ഞ​ക​ല്ലി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ച സം​ഭ​വം നാ​ടി​നും കു​ടും​ബ​ത്തി​നും വ​ലി​യ വേ​ദ​ന​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ ത​ല​വ​ൻ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ്‌ ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ക​ത്തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മു​റി​ഞ്ഞ​ക​ല്ലി​ൽ കാ​റും അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ചാ​ണ് മ​ല്ല​ശ്ശേ​രി പു​ത്തെ​തു​ണ്ടി​യി​ൽ വീ​ട്ടി​ൽ മ​ത്താ​യി ഈ​പ്പ​ൻ (60), മ​ക​ൻ നി​ഖി​ൽ ഈ​പ്പ​ൻ (29), നി​ഖി​ലി​ന്‍റെ ഭാ​ര്യ അ​നു ബി​ജു (26), അ​നു​വി​ന്റെ പി​താ​വ് പു​ത്ത​ൻ​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ബി​ജു പി. ​ജോ​ർ​ജ്​ (58) എ​ന്നി​വ​ർ മ​രി​ച്ച​ത്.

Tags:    
News Summary - Murinjkal accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.