പത്തനംതിട്ട: പമ്പാ നദീതടത്തിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ വേനൽക്കാലത്ത് പച്ചക്കറിയും കരിമ്പും കൃഷി ചെയ്യണമെന്ന നിർദേശം പരിഗണിക്കാതെ കൃഷിവകുപ്പ്. പരിസ്ഥിതി പ്രവർത്തകനായിരുന്ന അന്തരിച്ച എൻ.കെ. സുകുമാരൻ നായരാണ് പമ്പാ നദീതടത്തിൽ വേനൽക്കാലത്ത് രൂപപ്പെടുന്ന വിശാലമായ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി കേരളത്തെ വിളസമൃദ്ധമാക്കാനുള്ള പുതിയ ആശയം വർഷങ്ങൾക്ക് മുമ്പ് കൃഷി വകുപ്പിന് മുന്നിൽ അവതരിപ്പിച്ചത്.
അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പുമാത്രമാണ് മറുപടിയായി ലഭിച്ചത്. നിരവധി പേർ പദ്ധതിയെ അനുകൂലിച്ചിരുന്നു.
ഹരിത വിപ്ലവത്തിലൂടെ സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സുകുമാരൻ നായർ പദ്ധതി ആവിഷ്കരിച്ചത്. പ്രധാനപ്പെട്ട 20 നദികളുടെ തടത്തിൽ വേനൽക്കാലത്തേക്കുള്ളതായിരുന്നു പദ്ധതി. ജലനിരപ്പ് താഴുന്ന ജനുവരി മുതൽ മേയ് വരെയാമാണ് നദീതട കൃഷിക്കായി നിർദേശിച്ചിരുന്നത്. ഉൽപാദിപ്പിക്കുന്ന പച്ചക്കറി ശേഖരിച്ച് സംഭരിക്കേണ്ട ചുമതല കൃഷി വകുപ്പ് ഏറ്റെടുക്കണം. ജൈവ പച്ചക്കറി പ്രാവർത്തികമാകുന്നതോടെ ചാണകത്തിനും ഗോമൂത്രത്തിനും ആവശ്യക്കാർ വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ജില്ലകളിലെയും നദിയുടെ അവസ്ഥ പരിശോധിച്ചാണ് കൃഷിയിടങ്ങൾ കണ്ടത്തേണ്ടത്. പമ്പാ നദീതീരത്ത് കിഴക്ക് അത്തിക്കയം മുതൽ പടിഞ്ഞാറ് മാന്നാർ വരെയുള്ള 60 കിലോമീറ്റർ പ്രദേശത്തെ തീരങ്ങളാണ് കൃഷിക്കായി നിർദേശിച്ചിരുന്നത്. നദിയുടെ പ്രവാഹ മേഖലയിൽനിന്ന് മൂന്നു മീറ്റർ മാറിയാണ് കൃഷി ഇറക്കേണ്ടത്. ജല ലഭ്യത, പോഷകഗുണമുള്ള മണ്ണ് എന്നിവ കൃഷിക്ക് അനുയോജ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.