പത്തനംതിട്ട: സ്വാതന്ത്ര്യംനേടി മുക്കാൽ നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ദലിത് പിന്നാക്ക വിഭാഗക്കാർ അവഗണന നേരിടുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരള പ്രദേശ് ദലിത് കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി അംബേദ്കര്‍ പ്രഭാഷണ പരമ്പര നടത്തും. ജില്ലതല ഉദ്ഘാടനം ഈ മാസം 28ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ നടത്താൻ തീരുമാനിച്ചു. അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനായും ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എ.കെ. ലാലു ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയും രൂപവത്കരിച്ചു.
ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എ.കെ. ലാലു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കുറക്കാട്, മഞ്ജു വിശ്വനാഥ്, കെ.എന്‍. രാജന്, അനീഷ് കുമാര്‍, അരവിന്ദ് സി. ഗോപാല്‍, ജയന് ബാലകൃഷ്ണന്, രാജന് തേവര്‍ക്കാട്ടില്‍, കലേഷ് ഓമല്ലൂര്‍, പി.കെ. ഉത്തമന്, സന്തോഷ് തണ്ണിത്തോട്, രാഘവന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.