ജില്ലയിൽ വരൾച്ച രൂക്ഷമാകും; ജലാശയങ്ങളിൽ ജലനിരപ്പ്​ താഴുന്നു

പ​ത്ത​നം​തി​ട്ട: ഒ​രു​മാ​സം മു​മ്പു​വ​രെ ശ​ക്ത​മാ​യ മ​ഴ​യും തു​ലാ​വ​ർ​ഷ​ത്തി​ൽ അ​ധി​ക​മ​ഴ​യും പെ​യ്ത ജി​ല്ല​യി​ൽ ന​ദി​ക​ളും തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും അ​തി​വേ​ഗം വ​ര​ളു​ന്നു. പ​മ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ കി​ണ​റു​ക​ളും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളും വേ​ഗ​ത്തി​ൽ വ​റ്റി​ത്തു​ട​ങ്ങി. കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ​ക്കു വേ​വ​ലാ​തി​യാ​യി. പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​മാ​ണ് വ​ര​ൾ​ച്ച വേ​ഗ​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ജ​നു​വ​രി​യി​ൽ ത​ന്നെ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്ന​ത് ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ ജ​ല​ല​ഭ്യ​ത കു​റ​യ്ക്കാ​നി​ട​യു​ണ്ട്. ഏ​പ്രി​ൽ, മേ​യ് വ​രെ തു​ട​രു​ന്ന​താ​ണ് വ​ര​ൾ​ച്ച കാ​ലം. ഇ​തി​നി​ടെ​യു​ള്ള വേ​ന​ൽ​മ​ഴ​യാ​ണ് പി​ന്നീ​ടു​ള്ള ആ​ശ്ര​യം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​പ്രി​ലി​ൽ മാ​ത്ര​മാ​ണ് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​ത്.

ഇ​ക്കു​റി ന്യൂ​ന​മ​ർ​ദ​വും മ​റ്റു​മാ​യി തു​ലാ​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നി​ല്ല ല​ഭി​ച്ച​ത്. ഇ​തു കാ​ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യി​ലും താ​ളം​തെ​റ്റി. ര​ണ്ടാം കൃ​ഷി​ക്കാ​യി പാ​ട​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് അ​പ്ര​തീ‌​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യി​ൽ ബ​ണ്ട്​ ത​ക​ർ​ന്നും മ​റ്റു കൃ​ഷി​യി​ട​ങ്ങ​ൾ നാ​ശോ​ന്മു​ഖ​മാ​യി. ഇ​തി​നു പി​ന്നാ​ലെ വ​ര​ൾ​ച്ച​യും വേ​ഗ​ത്തി​ലെ​ത്തി​യ​തോ​ടെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക​ട​ക്കം കാ​ർ​ഷി​ക ക​ല​ണ്ട​റി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്നു.

പി.​ഐ.​പി ക​നാ​ലു​ക​ളി​ലൂ​ടെ ഇ​ന്ന്​ മു​ത​ൽ വെ​ള്ളം എ​ത്തും

തീ​ര​ങ്ങ​ളി​ൽ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു. പ​മ്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര ക​നാ​ൽ ഇ​ന്നും ഇ​ട​തു​ക​ര ക​നാ​ൽ എ​ട്ടി​നും തു​റ​ക്കും. ഇ​തോ​ടെ പ്ര​ധാ​ന ക​നാ​ലു​ക​ളി​ൽ വെ​ള്ളം നി​റ​യും. ക​നാ​ൽ വെ​ള്ള​മാ​ണ് പ​ല​യി​ട​ത്തും ഇ​നി ആ​ശ്ര​യം. കാ​ടു​മൂ​ടി​യും മ​ണ്ണ് വീ​ണ് നി​ക​ന്ന​തു​മാ​യ ഉ​പ​ക​നാ​ലു​ക​ൾ ശു​ചീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം എ​ത്തൂ.

പി.​ഐ.​പി​യു​ടെ പ​രി​ധി​യി​ൽ ഇ​ല​ന്തൂ​ർ, മെ​ഴു​വേ​ലി, കു​റ്റൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ​ക​നാ​ലു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്നു. കെ.​ഐ.​പി പ​ദ്ധ​തി​യി​ൽ ക​ല്ല​ട​യാ​റി​ൽ​നി​ന്നു​ള്ള വെ​ള്ളം ഇ​ട​ത്, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ക​ല​ഞ്ഞൂ​ർ, കൊ​ടു​മ​ൺ, ഏ​നാ​ദി​മം​ഗ​ലം, ഏ​ഴം​കു​ളം, പ​ള്ളി​ക്ക​ൽ, ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും വീ​ട്ടു​കാ​ർ​ക്കും കൃ​ഷി സ്ഥ​ല​ങ്ങ​ൾ​ക്കും ക​നാ​ൽ വെ​ള്ളം പ്ര​യോ​ജ​നം ചെ​യ്യും.‌

മ​ണി​യാ​ർ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് പി.​ഐ.​പി ക​നാ​ലി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റാ​ന്നി, പെ​രു​നാ​ട്, വ​ട​ശ്ശേ​രി​ക്ക​ര, ചെ​റു​കോ​ൽ​പ്പു​ഴ, അ​യി​രൂ​ർ, തോ​ട്ട​പ്പു​ഴ​ശ്ശേ​രി, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശ്ശേ​രി, ഇ​ല​ന്തൂ​ർ, മെ​ഴു​വ​ലി, തി​രു​വ​ൻ​വ​ണ്ടൂ​ർ, കു​റ്റൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും.

സാ​ധാ​ര​ണ​നി​ല​യി​ൽ പി.​ഐ.​പി പ്ര​ധാ​ന ക​നാ​ൽ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ തു​റ​ക്കേ​ണ്ട​താ​ണ്. ക​ന​ത്ത മ​ഴ​യി​ൽ വാ​ഴ​ക്കു​ന്ന​ത്ത് ക​നാ​ൽ ത​ക​ർ​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ണ് ജ​ല​വി​ത​ര​ണം വൈ​കി​പ്പി​ച്ച​ത്. ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ള​മെ​ത്തു​ന്ന​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കും. ഇ​തോ​ടൊ​പ്പം കൃ​ഷി​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​നാ​ൽ ജ​ലം ഉ​പ​ക​രി​ക്കും. നെ​ല്ല്, വെ​റ്റി​ല, വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി, തെ​ങ്ങ് തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് വെ​ള്ളം കി​ട്ടി​ത്തു​ട​ങ്ങു​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.

ക​നാ​ലു​ക​ൾ പ​ല​യി​ട​ത്തും കാ​ടു തെ​ളി​ക്കാ​തെ​യും ശു​ചീ​ക​ര​ണ​മി​ല്ലാ​തെ​യും കി​ട​ക്കു​ന്ന​തു കാ​ര​ണം എ​ല്ലാ​യി​ട​ത്തേ​ക്കും വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ചി​ല ഭാ​ഗ​ങ്ങ​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും കി​ട​ക്കു​ക​യാ​ണ്.

ഫ​ണ്ടി​ല്ലെ​ന്ന പേ​രി​ൽ പ്ര​ധാ​ന ക​നാ​ലി​ൽ ശു​ചീ​ക​ര​ണം ന​ട​ന്ന​തേ​യി​ല്ല. ഉ​പ​ക​നാ​ലു​ക​ളി​ൽ കാ​ടു​നീ​ക്ക​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത് നീ​ക്കു​ന്ന​തും ന​ട​ക്കു​ന്നു​ണ്ട്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. കെ.​ഐ.​പി ഉ​പ​ക​നാ​ലി​ൽ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​ന​ല്ലൂ​ർ ഭാ​ഗ​ത്താ​ണ് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഫെ​ബ്രു​വ​രി പ​ത്തോ​ടെ ഉ​പ​ക​നാ​ലു​ക​ൾ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: പ​മ്പാ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര ക​നാ​ലി​ല്‍ കൂ​ടി​യു​ള്ള ജ​ല​വി​ത​ര​ണം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ക​നാ​ലി​ന്റെ ഇ​രു​ക​ര​ക​ളി​ലു​ള്ള​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍മാ​നും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ക​നാ​ലി​ൽ മാ​ലി​ന്യ​വും മ​റ്റും ത​ള്ളാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.