കൊടുമൺ: കേരഗ്രാമം പദ്ധതിയിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് 18 വാർഡുകളിലായി 26000 തെങ്ങിൻ തൈകൾ നടും. തൊഴിലുറപ്പ് പദ്ധതിയിലാണ് തെങ്ങിൻ തൈകൾ തയാറാക്കിയതും നട്ട് കൊടുക്കുന്നതും. ഇതിനായി കൊടുമൺ പഞ്ചായത്തിൽ മൂന്ന് ഇടങ്ങളിലായി നഴ്സറികളിൽ തെങ്ങിൻ തൈകൾ തയാറാക്കിയിട്ടുണ്ട്.
ഏഴാം വാർഡിലെ ഉടയാൻ മുരുപ്പ് , എട്ടാം വാർഡിലെ ചാലപ്പറമ്പ് , പതിനാറാം വാർഡിലെ മുലേട്ട് ഡാം എന്നിവിടങ്ങളിലാണ് തെങ്ങിൻതൈകളുടെ നഴ്സറികൾ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ വിത്തുകൾ അഗ്രോ നഴ്സറിയിൽ നിന്നുമാണ് ലഭിച്ചത്.
15 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമുള്ളവർക്കെല്ലാം തെങ്ങിൻതൈ തൊഴിലുറപ്പു തൊഴിലാളികൾ സൗജന്യമായി ജൂൺ അഞ്ചിന് നട്ട് കൊടുക്കും. ആവശ്യമുള്ളവരുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. പറക്കോട് ബ്ലോക്കിൽ കൊടുമൺ പഞ്ചായത്തിൽ മാത്രമാണ് കേരഗ്രാമം പദ്ധതി ഉള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങും തൈകൾ വെച്ചുപിടിപ്പിക്കുന്നത് കൊടുമണ്ണിലാണ്.ഓമല്ലൂർ, എഴുമറ്റൂർ , ഇരവിപേരൂർ, പ്രമാടം, കൊറ്റനാട്, പന്തളം തെക്കേക്കര, പെരിങ്ങര, വള്ളിക്കോട് എന്നിവിടങ്ങളിലും പദ്ധതിയുണ്ട്. തേങ്ങയുടെ ഉൽപാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, തൊഴിലുറപ്പ് അസി. എൻജിനീയർ ബിന്ദു എസ് .പിള്ള എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.